കേരളത്തിന് പുതിയ ട്രെയിന്‍; വന്ദേ സാധാരണ്‍ വരുന്നു, എറണാകുളം- ഗുവാഹാട്ടി റൂട്ടില്‍ സര്‍വീസ്
ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെ കേരളത്തിന് വന്ദേ സാധാരണ്‍ പുഷ്പുള്‍ എക്‌സ്പ്രസും. എറണാകുളം- ഗുവാഹാട്ടി റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. തീവണ്ടിയുടെ ആദ്യ റേക്ക് ഉടന്‍ കേരളത്തിലേക്ക്…
ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെ കേരളത്തിന് വന്ദേ സാധാരണ്‍ പുഷ്പുള്‍ എക്‌സ്പ്രസും. എറണാകുളം- ഗുവാഹാട്ടി റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. തീവണ്ടിയുടെ ആദ്യ റേക്ക് ഉടന്‍ കേരളത്തിലേക്ക്…
ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെ കേരളത്തിന് വന്ദേ സാധാരണ്‍ പുഷ്പുള്‍ എക്‌സ്പ്രസും. എറണാകുളം- ഗുവാഹാട്ടി റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. തീവണ്ടിയുടെ ആദ്യ റേക്ക് ഉടന്‍ കേരളത്തിലേക്ക് എത്തും. ചെലവുകുറഞ്ഞ യാത്രയാണ് വന്ദേസാധാരണിന്റെ പ്രത്യേകത.
പരിശീലന ഓട്ടം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പൂര്‍ത്തിയായി. ആദ്യ ബാച്ചില്‍ അഞ്ച് സര്‍വീസുകളാണ് അനുവദിക്കുക. ഇതിലൊന്നാണ് കേരളത്തിനും ലഭിക്കുക. എറണാകുളം - ഗുവാഹാട്ടി റൂട്ടിന് പുറമേ പട്‌ന- ന്യൂഡല്‍ഹി, ഹൗറ- ന്യൂഡല്‍ഹി, ഹൈദരാബാദ്- ന്യൂഡല്‍ഹി, മുംബൈ- ന്യൂഡല്‍ഹി റൂട്ടിലും വന്ദേ സാധാരണ്‍ പുഷ്പുള്‍ എക്‌സ്പ്രസ് അനുവദിച്ചേക്കും.
സാധാരണക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ ദീര്‍ഘദൂര യാത്ര സാധ്യമാക്കുക എന്നതാണ് വന്ദേ സാധാരണ്‍ എക്‌സ്പ്രസുകളുടെ ലക്ഷ്യം. 22 കോച്ചുകളിലായി 1,834 പേര്‍ക്ക് ഒരുസമയം യാത്രചെയ്യാന്‍ കഴിയും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗമാണ് ഇവയ്ക്കുണ്ടാവുക. അടുത്ത വര്‍ഷത്തോടെ 23 റൂട്ടുകളില്‍ക്കൂടി വന്ദേ സാധാരണ്‍ പുറത്തിറക്കാനാണ് നീക്കം. 600 എന്‍ജിനുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്‌സിന് നല്‍കിയിട്ടുണ്ട്.