സുരേഷേട്ടൻ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം; സുരേഷ് ​ഗോപിക്ക് പിന്തുണയുമായി ചലച്ചിത്ര താരങ്ങൾ

സുരേഷേട്ടൻ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം; സുരേഷ് ​ഗോപിക്ക് പിന്തുണയുമായി ചലച്ചിത്ര താരങ്ങൾ

October 28, 2023 0 By Editor

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ വ്യാപകമായ തരത്തിൽ അശ്ലീല പ്രചരണങ്ങളാണ് സൈബർ ഇടങ്ങളിൽ നിന്ന് വരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ​ഗോപിയെ മോശമായി ചിത്രീകരിക്കുക എന്ന അജണ്ഡ വച്ചു കൊണ്ട് ചിലർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഭൂരിപക്ഷം ജനങ്ങളും പ്രതികരിക്കുന്നത്. സുരേഷ് ​ഗോപിക്ക് നേരെ നടക്കുന്ന കൂട്ട ആക്രമണങ്ങൾക്കെതിരെ രം​ഗത്തു വന്നിരിക്കുകയാണ് മലയാള ചലച്ചിത്ര താരങ്ങൾ. സുരേഷ് ​ഗോപി എന്ന മനുഷ്യനെ വേട്ടയാടാൻ സമ്മതിക്കില്ലെന്ന് ഉറച്ചു പറയുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ.

കഷ്ടം എന്തൊരു അവസ്ഥ…വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല…കണ്ടിട്ടില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയമാകും ഒരു വിഭാ​ഗത്തിന് ഇങ്ങനെ മാപ്പ് പറയിക്കാൻ തോന്നിച്ചത്. സുരേഷേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ…- നടൻ ബാബുരാജ് കുറിച്ചു. ബാബുരാജിന് പുറമെ നിരവധി സിനിമാ-സീരിയൽ താരങ്ങളും സുരേഷ് ​ഗോപിക്ക് പിന്തുണയുമായി രം​ഗത്തു വന്നിരിക്കുന്നു.