വിവിധ ദേവസ്വം ബോർഡുകളിൽ 445 ഒഴിവുകൾ: യോഗ്യത ഏഴാം ക്ലാസ് മുതൽ എംബിബിഎസ് വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളിലെ 445 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവിതാംകൂർ, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെയും 23 തസ്തികകളിലായുള്ള 445…
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളിലെ 445 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവിതാംകൂർ, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെയും 23 തസ്തികകളിലായുള്ള 445…
പാർട്ട്ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം)
🔵പത്താം ക്ലാസ് വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. തന്ത്രവിദ്യാപീഠത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡ്/കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തന്ത്രവിദ്യാലയങ്ങളിൽ നിന്നോ ഉള്ള യോഗ്യതാ സർട്ടിഫിക്കറ്റ്. ശാന്തി തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. (പ്രവൃത്തിപരിചയം മൂന്നുനേരം പൂജയുള്ള ക്ഷേത്രങ്ങളിൽ). അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
പാർട്ട്ടൈം തളി (തിരുവിതാംകൂർ ദേവസ്വം)
🔵പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർ അർഹരല്ല. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി, പട്ടികവർഗക്കാർക്ക് 200 രൂപ.
നാദസ്വരം കം വാച്ചർ (തിരുവിതാംകൂർ ദേവസ്വം)
🔵പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. നാദസ്വരം വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽനിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്.
ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
തകിൽ കം വാച്ചർ (തിരുവിതാംകൂർ ദേവസ്വം)
🔵പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. തകിൽ വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽനിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്നോ ഉള്ള യോഗ്യതാ സർട്ടിഫിക്കറ്റ്. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
പാർട്ട്ടൈം പുരോഹിതൻ (തിരുവിതാംകൂർ ദേവസ്വം)
🔵പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. പിതൃകർമം നടത്തുന്നതിനുള്ള പ്രാവീണ്യം. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ട്യൂട്ടർ-തകിൽ (തിരുവിതാംകൂർ ദേവസ്വം)
🔵പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. അനുബന്ധ വിഷയത്തിൽ (തകിൽ) ക്ഷേത്രകലാപീഠത്തിൽനിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
🔵പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം.
അനുബന്ധവിഷയത്തിൽ (നാദസ്വരം) ക്ഷേത്രകലാപീഠത്തിൽനിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്.
പരീക്ഷാഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ട്യൂട്ടർ-പഞ്ചവാദ്യം (തിരുവിതാംകൂർ ദേവസ്വം)
🔵പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. അനുബന്ധവിഷയത്തിൽ (പഞ്ചവാദ്യം) ക്ഷേത്രകലാപീഠത്തിൽനിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്. പരീക്ഷാഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ഓവർസിയർ ഗ്രേഡ് III (സിവിൽ) തിരുവിതാംകൂർ ദേവസ്വം
🔵സിവിൽ എൻജിനീയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത/ഐ.ടി.ഐ. (സിവിൽ) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
പബ്ലിക് റിലേഷൻസ് ഓഫീസർ (തിരുവിതാംകൂർ ദേവസ്വം)
🔵 ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. പബ്ലിക് റിലേഷൻസ്/ജേണലിസത്തിൽ പി.ജി. ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 300 രൂപ.
ഫിസിഷ്യൻ (ഗുരുവായൂർ ദേവസ്വം)
🔵 എം.ബി.ബി.എസ്, ജനറൽ മെഡിസിനിൽ എം.ഡി. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ. അപേക്ഷ ഫീസ്: 1,000 രൂപ. പട്ടികജാതി/പട്ടികവർഗക്കാർക്ക്: 750 രൂപ.
ക്ഷേത്രം കുക്ക് (ഗുരുവായൂർ ദേവസ്വം)
🔵ബ്രാഹ്മണ സമുദായത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ (ക്ഷേത്രം കുക്ക്) മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
അപേക്ഷ ഫീസ്: 300 രൂപ.
ക്ലാർക്ക്: നേരിട്ടുള്ള നിയമനം (മലബാർ ദേവസ്വം)
🔵പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഡി.സി.എ. അല്ലെങ്കിൽ തത്തുല്യ യോഗ്യത. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ക്ലാർക്ക്/തസ്തികമാറ്റം (മലബാർ ദേവസ്വം)
🔵പ്ലസ് ടു പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഡി.സി.എ അല്ലെങ്കിൽ തത്തുല്യം. മലബാർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ 10 വർഷത്തെ സ്ഥിരം സർവീസ് പൂർത്തിയാക്കിയിരിക്കണം. സർവീസ് തെളിയിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള സർവീസ് സർട്ടിഫിക്കറ്റ് കെ.ഡി.ആർ.ബി ആവശ്യപ്പെടുന്നസമയത്ത് ഹാജരാക്കേണ്ടതാണ്.
അപേക്ഷ ഫീസ് 300 രൂപ.
🔵ഏഴാംക്ലാസ്സ് പാസ്സായിരിക്കണം. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
കഴകം (കൂടൽമാണിക്യം)
🔵ഏഴാംക്ലാസ്സ് വിദ്യാഭ്യാസം. തിരുവിതാംകൂർ/കൊച്ചി/ഗുരുവായൂർ എന്നീ ദേവസ്വങ്ങൾക്ക് കീഴിലുള്ള ഏതെങ്കിലും ക്ഷേത്രത്തിലോ ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്മെന്റ് (ഭരണ) വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലോ കഴകമായിട്ടുള്ള പ്രവൃത്തിപരിചയം. കഴകം തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരൻ 10 മലയാളമാസം അമ്പലത്തിൽ കഴകമായി പ്രവൃത്തിക്കുകയും കഴക പ്രവൃത്തിയില്ലാത്ത രണ്ട് മലയാളമാസം ( മകരം, ഇടവം) ദേവസ്വം അഡ്മിനിസ്ട്രേറ്റർ നിർദേശിക്കുന്ന മറ്റ് ജോലികൾ ചെയ്യേണ്ടതുമാണ്. യോഗ്യത (2)ൽ പ്രതിപാദിച്ചിരിക്കുന്ന പ്രവൃത്തി പരിചയം തെളിയിക്കുന്നതിനായി ക്ഷേത്ര അധികാരികൾ നൽകുന്ന പരിചയ സർട്ടിഫിക്കറ്റ് / സാക്ഷ്യപത്രം കെ.ഡി.ആർ.ബി. ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
സെക്യൂരിറ്റി ഗാർഡ് (കൂടൽമാണിക്യം) 🔵എസ്എസ്എൽസി പാസ്സായിരിക്കണം. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. വിമുക്ത ഭടന്മാർമാത്രം അപേക്ഷിച്ചാൽ മതി. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കുവാൻ അർഹരല്ല. അപേക്ഷ 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
കീഴ്ശാന്തി (കൂടൽമാണിക്യം)
🔵കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതിരിമാർ മാത്രം അപേക്ഷിച്ചാൽ മതി. കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്വഗൃഹ സൂക്തപ്രകാരം സമാവർത്തപര്യന്തമുള്ള ക്രിയാദികൾചെയ്യപ്പെട്ടവരും നിത്യ കർമാനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്യുന്ന കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതിരിമാർ ആയിരിക്കണം. കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതിരിമാരുടെ അഭാവത്തിൽ ഇരിങ്ങാലക്കുട പെരുവനം, ശുകപുരം എന്നീ ഗ്രാമങ്ങളിലുള്ളവരും മറ്റ് ഉപഗ്രാമങ്ങളിൽനിന്നുള്ള നമ്പൂതിരിമാരായ സമാവർത്തപര്യന്തമുള്ള ക്രിയാദികൾ ചെയ്യപ്പെടുന്നവരും നിത്യ കർമാനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്യുന്നവരെ പരിഗണിക്കുന്നതാണ്. ആയത് തെളിയിക്കുന്ന രേഖകൾ കെ.ഡി.ആർ.ബി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. അപേക്ഷകർ നിവേദ്യ സാമഗ്രികൾ തയ്യാറാക്കുന്നതിൽവേണ്ട പരിജ്ഞാനവും ആരോഗ്യവും ഉള്ളവരായിരിക്കണം. അപേക്ഷ ഫീസ് 300 രൂപ.
ക്ലാർക്ക് /ക്ലാർക്ക് കം കാഷ്യർ (ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)
🔵അംഗീകൃത സർവകലാശാലയിൽനിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ). അപേക്ഷ ഫീസ് 750 രൂപ. പട്ടികജാതി, പട്ടികവർഗക്കാർക്ക് 500 രൂപ.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)
🔵പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ലോവർ (കെ.ജി.ടി.ഇ. ) & കംപ്യൂട്ടർ വേർഡ് പ്രോസ്സസിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പ് റൈറ്റിങ് മലയാളം ലോവർ ( കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത (4). ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് ലോവർ (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത (5). ഷോർട്ട് ഹാൻഡ് മലയാളം ലോവർ (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യം. അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക്: 300 രൂപ.
ഓഫീസ് അറ്റൻഡന്റ് (ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)
🔵എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഉദ്യോഗാർഥികൾക്ക് ബിരുദം ഉണ്ടായിരിക്കാൻ പാടുള്ളതല്ല. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.
ക്ലാർക്ക് (മലബാർ ദേവസ്വം)
🔵വിശ്വകർമ സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്രം അപേക്ഷിക്കാം. പ്ലസ് ടു പാസായിരിക്കണം.
അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഡി.സി.എ. അല്ലെങ്കിൽ തത്തുല്യം. അപേക്ഷ ഫീസ് 300 രൂപ.
അപേക്ഷ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും https://recruitment.kdrb.kerala.gov.in/candidate, http://kdrb.kerala.gov.inഎന്ന വെബ് സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 09 ആണ്.