കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് 2.68 കോടി അറ്റലാഭം
കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് 2,68,55,129.53 രൂപ അറ്റലാഭം. 2022-’23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരമാണിത്. കഴിഞ്ഞവർഷം ഇത് 1,09,81,558.89 രൂപയായിരുന്നു. നവംബർ 26-ന് നടക്കുന്ന…

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് 2,68,55,129.53 രൂപ അറ്റലാഭം. 2022-’23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരമാണിത്. കഴിഞ്ഞവർഷം ഇത് 1,09,81,558.89 രൂപയായിരുന്നു. നവംബർ 26-ന് നടക്കുന്ന ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾക്കുള്ള ലാഭവിഹിതം പ്രഖ്യാപിക്കും. റിസർവ് ആൻഡ് പ്രൊവിഷൻസായി 26.07 കോടി രൂപ നീക്കിവെച്ചതിനുശേഷമുള്ള അറ്റലാഭമാണ് 2.68 കോടി രൂപ. റിസർവ് ആൻഡ് പ്രൊവിഷ്യൻസ് ഇനത്തിൽ 183.90 കോടി രൂപ ബാങ്കിന് നീക്കിയിരിപ്പുണ്ട്. 2003-ൽ പ്രവർത്തനമാരംഭിച്ച ബാങ്ക് 2007 മുതൽ തുടർച്ചയായി ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഡയറക്ടർ സി.എൻ. വിജയകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.