സിഡ്ബിയിൽ അസിസ്റ്റന്റ് മാനേജർ, ഒഴിവുകൾ 50
സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) പരസ്യ നമ്പർ 04/ഗ്രേഡ് എ/2023-24 പ്രകാരം അസിസ്റ്റന്റ് മാനേജർ- ഗ്രേഡ് എ (ജനറൽ സ്ട്രീം) തസ്തികയിൽ നിയമനത്തിന്…
സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) പരസ്യ നമ്പർ 04/ഗ്രേഡ് എ/2023-24 പ്രകാരം അസിസ്റ്റന്റ് മാനേജർ- ഗ്രേഡ് എ (ജനറൽ സ്ട്രീം) തസ്തികയിൽ നിയമനത്തിന്…
സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) പരസ്യ നമ്പർ 04/ഗ്രേഡ് എ/2023-24 പ്രകാരം അസിസ്റ്റന്റ് മാനേജർ- ഗ്രേഡ് എ (ജനറൽ സ്ട്രീം) തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.Sidbi.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. ശമ്പളനിരക്ക് 44500-89150 രൂപ. പ്രതിമാസം ഏകദേശം 90,000 രൂപ ലഭിക്കും.
ആകെ 50 ഒഴിവുകളുണ്ട് (ജനറൽ -22, OBC-11, EWS-5, SC -8, ST -4). ഭിന്നശേഷിക്കാർക്ക് (PWBD) മൂന്ന് ഒഴിവുകളിൽ നിയമനം ലഭിക്കും. ഭാരത പൗരന്മാർക്കാണ് അവസരം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്/നിയമ ബിരുദം (SC/ST/PWBD വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി) അല്ലെങ്കിൽ CA/CS/CWA/CFA/CMA. ബന്ധപ്പെട്ട മേഖലയിൽ 2-3 വർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. പ്രായപരിധി 2023 നവംബർ എട്ടിന് 30 വയസ്സ്.
പട്ടികജാതി/വർഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് (PWBD) 10 വർഷവും വിമുക്ത ഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷഫീസ് 1100 രൂപ. SC/ST/PWBD വിഭാഗങ്ങൾക്ക് 175 രൂപ മതി. സിഡ്ബി സ്ഥിരം ജീവനക്കാർക്ക് ഫീസില്ല. നിർദേശാനുസരണം ഓൺലൈനായി നവംബർ 28വരെ രജിസ്റ്റർ ചെയ്യാം.
ചെന്നൈ, ലഖ്നോ, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത സെന്ററുകളിലായി ഡിസംബർ/ജനുവരിയിൽ നടത്തുന്ന ഗ്രൂപ് ചർച്ച/വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.