ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

November 5, 2023 0 By Editor

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി, സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ് സി നഴ്സിംഗ്, എംബിഎ എന്നിവ കൂടാതെ കാർഷിക സർവകലാശാല നടത്തുന്ന  ബിഎസ് സി അഗ്രികള്‍ചര്‍, ബിഎസ് സി (ഓണേഴ്സ്) കോ-ഓപറേഷന്‍ & ബാങ്കിംഗ്  വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ / ഓട്ടോണമസ് കോളേജുകളിൽ  2023 -2024  വര്‍ഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷിക്കേണ്ടത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാൻ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.

അറിവിനോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയും  തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും  സാമ്പത്തികമായി പ്രയാസപ്പെടുന്ന വിഭാഗത്തിന് സഹായകരമാവുന്നുണ്ട്. വിദ്യാർത്ഥികളെ തങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കുക മാത്രമല്ല അനുയോജ്യമായ തൊഴിലിന് അർഹരാക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ബാങ്കിന്റെ ചീഫ്   ഹ്യുമൻ റിസോഴ്‌സ് ഓഫീസർ അജിത് കുമാർ കെ കെ പറഞ്ഞു.

കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിരതാമസക്കാരായ  വിദ്യാര്‍ഥികള്‍ക്കാണ് സ്കോളർഷിപ്പ് ലഭ്യമാക്കിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പായി ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ കോഴ്സിലും ഒരു സ്കോളര്‍ഷിപ്പ് മാറ്റിവച്ചിട്ടുണ്ട്. പ്രസ്തുത അപേക്ഷകര്‍ ഡിഎംഒ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെയോ ബാങ്ക് അംഗീകരിച്ച മെഡിക്കല്‍ ഓഫീസറുടെയോ സാക്ഷ്യപത്രം തെളിവായി നൽകേണ്ടതാണ്. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അഭാവത്തില്‍ സ്കോളർഷിപ്പ് പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി 2023  ഡിസംബര്‍  17. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക: