എ​ൻ.​എ​ൽ.​സി ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ ഗ്രാ​ജ്വേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളാ​വാം

കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ൻ.​എ​ൽ.​സി ഇ​ന്ത്യ ലി​മി​റ്റ​ഡ് (നെ​യ് വേ​ലി, ത​മി​ഴ്നാ​ട്) പ​ര​സ്യ​ന​മ്പ​ർ 08/2023 പ്ര​കാ​രം ‘ഗേ​റ്റ്-2023’ സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​ജ്വേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ആ​കെ…

കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ൻ.​എ​ൽ.​സി ഇ​ന്ത്യ ലി​മി​റ്റ​ഡ് (നെ​യ് വേ​ലി, ത​മി​ഴ്നാ​ട്) പ​ര​സ്യ​ന​മ്പ​ർ 08/2023 പ്ര​കാ​രം ‘ഗേ​റ്റ്-2023’ സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​ജ്വേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ആ​കെ 295 ഒ​ഴി​വു​ക​ളു​ണ്ട് (മെ​ക്കാ​നി​ക്ക​ൽ 120, ഇ​ല​ക്ട്രി​ക്ക​ൽ 109, സി​വി​ൽ 28, മൈ​നി​ങ് 17, ക​മ്പ്യൂ​ട്ട​ർ 21). തെ​ർ​മ​ൽ പ​വ​ർ സ്റ്റേ​ഷ​ൻ​സ് ആ​ൻ​ഡ് റി​ന്യൂ​വ​ബ്ൾ എ​ന​ർ​ജി, മൈ​ൻ​ഡ് ആ​ൻ​ഡ് അ​ലൈ​ഡ് സ​ർ​വി​സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് നി​യ​മ​നം.

NLC India Limited

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ ബി.​ഇ/​ബി.​ടെ​ക് ബി​രു​ദം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. പ്രാ​യ​പ​രി​ധി 30. ഒ.​ബി.​സി നോ​ൺ​ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ന് മൂ​ന്നു വ​ർ​ഷ​വും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു വ​ർ​ഷ​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. ഭാ​ര​ത​പൗ​ര​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം.

ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ ഗേ​റ്റ്-2023 സ്കോ​ർ ക​ര​സ്ഥ​മാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.nlcindia.in/careersൽ ​ല​ഭി​ക്കും. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ഫീ​സ്, അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി, അ​പേ​ക്ഷ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ത​ലാ​യ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

ഗേ​റ്റ് സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​രു​ടെ ഷോ​ർ​ട്ട്‍ലി​സ്റ്റ് ത​യാ​റാ​ക്കി രേ​ഖ​ക​ൾ/​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പ്. 50,000-1,60,000 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ലാ​ണ് ഗ്രാ​ജ്വേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളെ നി​യ​മി​ക്കു​ക.

പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ ‘ഇ-3 ​ഗ്രേ​ഡി​ൽ’ 60,000-1,80,000 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ എ​ൻ​ജി​നീ​യ​ർ/​എ​ക്സി​ക്യൂ​ട്ടി​വ് ത​സ്തി​ക​യി​ൽ സ്ഥി​ര​പ്പെ​ടു​ത്തും. സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും സം​വ​ര​ണ​വും ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളു​മെ​ല്ലാം വി​ജ്ഞാ​പ​ന​ത്തി​ൽ ല​ഭി​ക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story