നായ ആക്രമിക്കാനെത്തിയപ്പോൾ ഓടി, മലപ്പുറത്ത് മാതാവിന്റെ കയ്യിൽ നിന്ന് വഴുതി കിണറ്റിൽ വീണ കുഞ്ഞ് മരിച്ചു

മലപ്പുറം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടിക്കാടാണ് ദാരുണ സംഭവമുണ്ടായത്. തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ…

മലപ്പുറം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടിക്കാടാണ് ദാരുണ സംഭവമുണ്ടായത്. തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയം ആണു മരിച്ചത്.

ഇന്നലെ പുലർച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്. കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടർന്ന് കഴുകാൻ പുറത്തിറങ്ങിയ സമിയ്യയെ നായ ആക്രമിക്കാൻ വന്നെന്നും ഓടിയപ്പോൾ കയ്യിൽനിന്ന് വഴുതി കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു എന്നുമാണ് വീട്ടുകാർ പറയുന്നത്.

വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗം കിണറ്റിലിറങ്ങിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story