മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു; ശസ്ത്രക്രിയ നടത്തി

തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസന്റെ കാലാണ് ഒടിഞ്ഞത്.…

തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസന്റെ കാലാണ് ഒടിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂർവം ആൻസല ദാസന്റെ കാലിലൂടെ കയറ്റിയതായി കോൺഗ്രസ് ആരോപിച്ചു.

നവകേരള യാത്ര തിരുവനന്തപുരം ജില്ലയിൽ പുരോഗമിക്കുന്നതിനിടെ, കാട്ടാക്കടയിൽവച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. കരിങ്കൊടി കാണിക്കുകയായിരുന്ന പ്രവർത്തകർക്കിടയിലേക്ക് ഓടിച്ചുകയറ്റിയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമാണ് അപകടം സൃഷ്ടിച്ചത്. വാതിൽ തുറന്നുപിടിച്ച നിലയിലാണ് വാഹനം ഓടിച്ചുകയറ്റിയത്.

വാഹനത്തിന്റെ വാതിലിൽത്തട്ടി നിലത്തുവീണ ആൻസല ദാസനെ പിന്നാലെ വന്ന ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിനിടെ പൊലീസാണ് ഇയാളെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും, അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെവച്ചു നടത്തിയ പരിശോധനയിൽ ആൻസല ദാസന്റെ കാലിൽ രണ്ടിടത്ത് ഒടിവുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story