ഡിവോഴ്സിൽ ബാല ജീവനാംശം നൽകിയത് 25 ലക്ഷം രൂപ; പരസ്പരധാരണ ലംഘിച്ചു; ആരോപണവുമായി അമൃത

ഡിവോഴ്സിൽ ബാല ജീവനാംശം നൽകിയത് 25 ലക്ഷം രൂപ; പരസ്പരധാരണ ലംഘിച്ചു; ആരോപണവുമായി അമൃത

December 31, 2023 0 By Editor

കൊച്ചി:നടൻ ബാലയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മുൻഭാര്യ അമൃത സുരേഷ്. തന്റെ വക്കീലുമാർക്കൊപ്പമാണ് അമൃത ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ തന്റെ ഭാഗം വ്യക്തമാക്കിയത്. അഡ്വക്കേറ്റ് രജനിയും സുധീറും ആണ് അമൃതയുടെ അഭിഭാഷകർ. വിവാഹമോചന സമയത്തു സംഭവിച്ച കാര്യങ്ങൾ അമൃത വിശദമാക്കി. മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ല എന്ന ബാലയുടെ ആരോപണത്തിന് നിയമപരമായ രീതിയിൽ അമൃതയുടെ വക്കീലുമാർ മറുപടി നൽകിയിട്ടുണ്ട്

ഒരാൾക്കെതിരെ മറ്റൊരാൾ യാതൊരു വിധ പോസ്റ്റുകളോ പ്രസിദ്ധീകരണങ്ങളോ ചെയ്യാൻ പാടില്ല എന്ന് പരസ്പര ധാരണ പ്രകാരമുള്ള ഉടമ്പടിയിൽ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ലംഘനമാണ് ബാല ഉയർത്തുന്ന പല ആരോപണങ്ങളും. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമാണ് നടന്നത്. മകൾക്ക് 18 വയസ്സ് ആകുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവ്.

മകളെ കാണാൻ ബാലയ്ക്ക് അനുവാദവുമുണ്ട്. അതനുസരിച്ച് കുഞ്ഞുമായി പോയപ്പോൾ ഉണ്ടായ കാര്യങ്ങളും വ്യക്തമാക്കി. ഉപാധികൾ അനുസരിച്ച് കുഞ്ഞിനെ എല്ലാ രണ്ടാം ശനിയാഴ്ചയും അമൃതയോ അവരുടെ അമ്മയോ കോടതിയിൽ രാവിലെ10 മുതൽ വൈകിട്ട് നാല് മണിവരെ അച്ഛനെ കാണിക്കാൻ അവസരമുണ്ട്. അങ്ങനെ ആദ്യമായി കൊണ്ടുപോയപ്പോൾ ബാല കുഞ്ഞിനെ കാണാനെത്തിയില്ല. എന്തെങ്കിലും തടസമെങ്കിൽ, കോടതിയിൽ നൽകിയ ഇമെയിൽ വിലാസം അല്ലെങ്കിൽ ഫോൺ കോൾ വഴി അമൃതയെ അറിയിക്കണം എന്നുമുണ്ട്. എന്നാൽ തനിക്ക് മെസ്സേജ് വരികയോ ഇമെയിൽ അയക്കുകയോ ചെയ്തിട്ടില്ല എന്ന് അമൃത. ബാല സോഷ്യൽ മീഡിയ വഴി മകളെ കാണിക്കുന്നില്ല എന്ന് പറയുന്നതേയുള്ളൂ.

താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തേജോവധം ചെയ്യാനും മാത്രമാണ് ബാലയുടെ ആരോപണം. കോമ്പ്രമൈസ് പെറ്റീഷൻ പ്രകാരം 25 ലക്ഷം രൂപ അമൃതയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ അവന്തിക എന്ന മകളുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുമാണുള്ളത്. ഈ പെറ്റീഷൻ പ്രകാരം കുഞ്ഞിനെ വളർത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ കൊടുക്കുമെന്ന് പറയുന്നില്ല.

ബാലക്കെതിരെ പോക്സോ കേസ് കൊടുത്തതായി രേഖയില്ല. പോക്സോ പ്രകാരം കേസ് ഉണ്ടെങ്കിൽ പോലീസ് റിമാൻഡ് ചെയ്യേണ്ടതാണ്. അത് സംഭവിച്ചിട്ടില്ല. കുഞ്ഞിന്റെ രക്ഷിതാവായി അമൃതയെ നിശ്ചയിച്ച സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ പിതാവായി എന്നും ബാലയുടെ പേരാകും വച്ചിരിക്കുക എന്ന കാര്യം ലംഘിച്ചിട്ടുമില്ല.അമൃതയ്ക്കു മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും പറയുന്നുണ്ട്. മൈനർ ആയ കുഞ്ഞിന്റെ കാര്യങ്ങൾ ഒന്നിലും ബാല ഇടപെടില്ല എന്നും പറയുന്നുണ്ട്. ഇനിയും ഉടമ്പടി പ്രകാരം പറഞ്ഞ കാര്യങ്ങളിൽ ലംഘനമുണ്ടായാൽ നിയമപരമായി നേരിടാൻ അഭിഭാഷകർക്ക് അമൃത അനുവാദം നൽകിയിട്ടുണ്ട്.