ത­​രൂ­​രി­​നെ തോ​ല്‍­​പ്പി­​ക്കാ­​നാ­​കി­​ല്ലെ­​ന്ന് ആ­​ല­​ങ്കാ­​രി­​ക­​മാ­​യി പ­​റ​ഞ്ഞ​താ​ണ്; മ​ല­​ക്കം മ­​റി­​ഞ്ഞ് ഒ.​രാ­​ജ­​ഗോ­​പാ​ല്‍

തി­​രു­​വ­​ന­​ന്ത­​പു​രം: ശ­​ശി ത­​രൂ­​രി­​നെ അ­​നു­​കൂ­​ലി​ച്ചു­​കൊ­​ണ്ടു­​ള്ള പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍ വി­​വാ­​ദ­​മാ­​യ­​തോ­​ടെ വി­​ശ­​ദീ­​ക­​ര­​ണ­​വു­​മാ­​യി മു­​തി​ര്‍­​ന്ന ബി­​ജെ­​പി നേ­​താ​വ് ഒ.​രാ­​ജ­​ഗോ­​പാ​ല്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ത​രൂ​രി​നെ തോ​ല്‍​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് പാ​ല​ക്കാ​ട്ടു​കാ​ര​നെ​ന്ന നി​ല​യ്ക്ക് ആ​ല​ങ്കാ​രി​ക​മാ​യി പ­​റ­​ഞ്ഞ­​താ­​ണെ­​ന്ന് രാ­​ജ­​ഗോ­​പാ​ല്‍ ഫേ­​സ്­​ബു­​ക്ക്…

തി­​രു­​വ­​ന­​ന്ത­​പു​രം: ശ­​ശി ത­​രൂ­​രി­​നെ അ­​നു­​കൂ­​ലി​ച്ചു­​കൊ­​ണ്ടു­​ള്ള പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍ വി­​വാ­​ദ­​മാ­​യ­​തോ­​ടെ വി­​ശ­​ദീ­​ക­​ര­​ണ­​വു­​മാ­​യി മു­​തി​ര്‍­​ന്ന ബി­​ജെ­​പി നേ­​താ​വ് ഒ.​രാ­​ജ­​ഗോ­​പാ​ല്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ത​രൂ​രി​നെ തോ​ല്‍​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് പാ​ല​ക്കാ​ട്ടു​കാ​ര​നെ​ന്ന നി​ല​യ്ക്ക് ആ​ല​ങ്കാ​രി​ക​മാ​യി പ­​റ­​ഞ്ഞ­​താ­​ണെ­​ന്ന് രാ­​ജ­​ഗോ­​പാ​ല്‍ ഫേ­​സ്­​ബു­​ക്ക് പോ­​സ്­​റ്റി​ല്‍ പ­​റ​ഞ്ഞു.

ത​രൂ​രി​നെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ­​മ​ര്‍­​ശം താ​നു​ദ്ദേ​ശി​ച്ച അ​ര്‍​ഥ​ത്തി​ല​ല്ല മാ​ധ്യ​മ​ങ്ങ​ള്‍ വ്യാ​ഖ്യാ​നി​ച്ച​ത്.​ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ വി​ജ​യി​ച്ച​യാ​ള്‍ എ​ന്ന അ​ര്‍​ഥ​ത്തി​ലാ­​ണ് താ​ന്‍ സം​സാ​രി​ച്ച​ത്.​ എ​ന്നാ​ല്‍ മാ​റി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലും മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​ലും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ബിജെപി​ക്ക് വി​ജ​യി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്.

മ​ണ്ഡ​ല­​ത്തി​ലെ ത​രൂ­​രി​ന്‍റെ സാ​ന്നി​ധ്യ​വും നാ​മ മാ​ത്ര​മാ​ണ് എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ധ്യ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ­​ധി­​ക്കും. ബി​ജെ​പി ഇ​ത്ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജ​യി​ക്കും എ​ന്ന​താ­​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​വും, രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ നി​ല­​പാ­​ടെ​ന്നും രാ­​ജ­​ഗോ­​പാ​ല്‍ പ്ര­​തി­​ക­​രി​ച്ചു.

Khadi Natural Amla & Bhringraj Shampoo/Cleanser for Controlling Dandruff & Hair fall | Shampoo for Reducing Scalp Irritation | Paraben & Sulphate-Free | Suitable for All Hair Types, 210ml

തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്ദാന ചടങ്ങിനിടയിലായിരുന്നു ത​രൂ​രി​നെ വാ​നോ​ളം പു​ക​ഴ്ത്തിയുള്ള​ ​രാ​ജ​ഗോ​പാ​ലിന്‍റെ പ്രസംഗം. ത​രൂ​രി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല.
പാ​ല​ക്കാ​ട് നി​ന്നെ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​രു​ടെ മ​ന​സ് സ്വാ​ധീ​നി​ക്കാ​ൻ ത​രൂ​രി​ന് ക​ഴി​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് ത​രൂ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും ജ​യി​ക്കു​ന്ന​തെ​ന്നുമായിരുന്നു രാ​ജ​ഗോ​പാ​ലിന്‍റെ പരാമർശം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story