പിന്നോട്ടില്ല; എല്‍ഡിഎഫ് ഹര്‍ത്താലിനിടെ ഗവർണർ ഇന്ന് തൊടുപുഴയിൽ ; പഴുതടച്ചുള്ള സുരക്ഷ ഒരുക്കി പോലീസ്
തൊടുപുഴ: ഗവർണർ ആരിഫ്മുഹമ്മദ് ഖാനെതിരേ എൽഡിഎഫ് ഇന്നു രാജ്ഭവൻ മാർച്ചും ഇടുക്കിയിൽ ഹർത്താലും പ്രഖ്യാപിച്ചിരിക്കെ തൊടുപുഴ നഗരം ആശങ്കയിൽ. കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ…
തൊടുപുഴ: ഗവർണർ ആരിഫ്മുഹമ്മദ് ഖാനെതിരേ എൽഡിഎഫ് ഇന്നു രാജ്ഭവൻ മാർച്ചും ഇടുക്കിയിൽ ഹർത്താലും പ്രഖ്യാപിച്ചിരിക്കെ തൊടുപുഴ നഗരം ആശങ്കയിൽ. കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ…
തൊടുപുഴ: ഗവർണർ ആരിഫ്മുഹമ്മദ് ഖാനെതിരേ എൽഡിഎഫ് ഇന്നു രാജ്ഭവൻ മാർച്ചും ഇടുക്കിയിൽ ഹർത്താലും പ്രഖ്യാപിച്ചിരിക്കെ തൊടുപുഴ നഗരം ആശങ്കയിൽ. കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട് ഉദ്ഘാടനം ചെയ്യാൻ ഗവർണർ ഇന്നു തൊടുപുഴയിൽ എത്തും.
നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബിൽ ഒപ്പിടാതെ ജില്ലയിലെ ജനങ്ങളെ വഞ്ചിച്ച ഗവർണർ ജില്ലയിൽ എത്തുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ന് എൽഡിഎഫ് രാജ്ഭവൻ മാർച്ചിനും ജില്ലാ ഹർത്താലിനും ആഹ്വാനം ചെയ്തിരിക്കുന്നത്.
ഗവർണർക്കെതിരേ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ നഗരത്തിൽ പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. കടകളടച്ചും സ്വകാര്യവാഹനങ്ങൾ ഒഴിവാക്കിയും യാത്രകൾ ഒഴിവാക്കിയും ഹർത്താലിനോട് സഹകരിക്കണമെന്നാണ് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് എൽഡിഎഫ് ജില്ലാ കണ്‍വീനർ കെ.കെ. ശിവരാമൻ പറഞ്ഞു. ഗവർണർക്കെതിരേ പ്രതിഷേധത്തിനു എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.