കൊച്ചിയിൽ ആവേശത്തിരയിളക്കി തുറന്ന വാഹനത്തിൽ പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ

കൊച്ചിയിൽ ആവേശത്തിരയിളക്കി തുറന്ന വാഹനത്തിൽ പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ

January 16, 2024 0 By Editor

കൊച്ചി നഗരത്തെ ഇളക്കിറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പമാണ് മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. പൂക്കളെറിഞ്ഞും മുദ്രാവാക്യം വിളിച്ചും റോഡിന്റെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനങ്ങൾ മോദിയെ വരവേറ്റു. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് അദ്ദേഹത്തെ കാണാൻ ഒട്ടേറെ ആളുകളാണ് മണിക്കൂറുകളായി കാത്തുനിൽക്കുന്നത്. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയത്.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിച്ചു. തുടർന്ന് 7.14ന് കൊച്ചി വ്യോമസേന വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചീഫ് കമാൻഡിങ് ഫ്ലാഗ് ഓഫിസർ വൈസ് അഡ്മിറൽ വി. ശ്രീനിവാസ്, കൊച്ചി സിറ്റി പൊലിസ് കമ്മിഷണർ  എ.അക്ബർ, അഡീഷനൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സംഘടനാ പ്രതിനിധികൾ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.