എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ് ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസുകളെ തേടുന്നു

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ൻ.​എ​ൽ.​സി ഇ​ന്ത്യ ലി​മി​റ്റ​ഡ് ഗ്രാ​ജ്വേ​റ്റ്, ടെ​ക്നീ​ഷ്യ​ൻ അ​പ്ര​ന്റീ​സു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. അ​പ്ര​ന്റീ​സ് ആ​ക്ട് പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​നം. ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്റീ​സ​സ്: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്…

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ൻ.​എ​ൽ.​സി ഇ​ന്ത്യ ലി​മി​റ്റ​ഡ് ഗ്രാ​ജ്വേ​റ്റ്, ടെ​ക്നീ​ഷ്യ​ൻ അ​പ്ര​ന്റീ​സു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. അ​പ്ര​ന്റീ​സ് ആ​ക്ട് പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​നം.

ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്റീ​സ​സ്: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് -ഒ​ഴി​വു​ക​ൾ 75, ഇ​ല​ക്ട്രി​ക്ക​ൽ 78, സി​വി​ൽ 27, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ 15, കെ​മി​ക്ക​ൽ 9, മൈ​നി​ങ് എ​ൻ​ജി​നീ​യ​റി​ങ് 44, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ് 47, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ 5, ഫാ​ർ​മ​സി 14 (ആ​കെ 314). പ്ര​തി​മാ​സ സ്റ്റൈ​പ​ന്റ് 15,028 രൂ​പ.

ടെ​ക്നീ​ഷ്യ​ൻ (ഡി​പ്ലോ​മ) അ​പ്ര​ന്റീ​സ്: ആ​കെ 318 ഒ​ഴി​വു​ക​ൾ. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് 95, ഇ​ല​ക്ട്രി​ക്ക​ൽ 94, സി​വി​ൽ 49, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ 9, മൈ​നി​ങ് എ​ൻ​ജി​നീ​യ​റി​ങ് 25, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ് 38, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് 8. പ്ര​തി​മാ​സ സ്റ്റൈ​പ​ൻ​ഡ് 12,524 രൂ​പ.

വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.nlcindia.inൽ ​ക​രി​യ​ർ/​ട്രെ​യി​നീ​സ് ആ​ൻ​ഡ് അ​പ്ര​ന്റീ​സ​സ് ടാ​ബി​ലു​ണ്ട്. (പ​ര​സ്യ​ന​മ്പ​ർ LXDC.04/2023). 2019നും 2023​നും മ​ധ്യേ ബി​രു​ദം/​ഡി​പ്ലോ​മ യോ​ഗ്യ​ത നേ​ടി​യ​വ​രാ​വ​ണം. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, പു​തു​ച്ചേ​രി, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 31 വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട്, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ഫെ​ബ്രു​വ​രി ആ​റി​ന​കം The General Manager, Learning and Dovelopment Centre NLC India Limited, Neyveli 607 803 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story