പരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിൽ; വിശദീകരണവുമായി പൊലീസ്

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത്–ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമർശനം. മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം…

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത്–ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമർശനം. മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.

മാവൂർ സ്വദേശി വിപിൻ ദാസന്റെ ഉടമസ്ഥതയിലുള്ളതാണു വാഹനം. പൊലീസ് നേരത്തെതന്നെ വാഹനം ആവശ്യപ്പെട്ടതായി വാഹന ഉടമ പറഞ്ഞു. പൊലീസ് വാഹനത്തിലാണു സാധാരണ നിലയിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കേണ്ടത്. എ.ആർ. ക്യാംപ് ജീപ്പ് KL 01 AA 5020 എന്നതാണു സ്ഥിരമായി ഉപയോഗിക്കുന്ന വാഹനം. അതേസമയം പൊലീസിന്റെ പക്കൽ വാഹനം ഇല്ലായിരുന്നെന്ന വിശദീകരണവുമായി സിറ്റി പൊലീസ് കമ്മിഷണർ രംഗത്തെത്തി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story