മലയാളി ബാലിക സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച സംഭവം; പ്രിന്‍സിപ്പല്‍ ഒന്നാം പ്രതി
ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നാല് വയസുകാരി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഐടി ജീവനക്കാരനായ കോട്ടയം മണിമല സ്വദേശി…
ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നാല് വയസുകാരി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഐടി ജീവനക്കാരനായ കോട്ടയം മണിമല സ്വദേശി…
ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നാല് വയസുകാരി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഐടി ജീവനക്കാരനായ കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫ്-ബിനീറ്റ ദമ്പതികളുടെ മകള്‍ ജിയന്ന ആന്‍ ജിറ്റോ ആണ് മരിച്ചത്.
സ്‌കൂള്‍ പ്രിന്‍സിപ്പലും ചങ്ങനാശ്ശേരി സ്വദേശിയുമായ തോമസ് ചെറിയാന്‍, കണ്ടാല്‍ അറിയാവുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിനിടയാക്കിയതെന്ന് ജിയന്നയുടെ കുടുംബം ആരോപിച്ചു.