ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി

 ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികളെ തേടുന്നു. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം. ആകെ 40 ഒഴിവുകളുണ്ട്. (മൈനിങ് 6, ജിയോളജി…

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികളെ തേടുന്നു. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം. ആകെ 40 ഒഴിവുകളുണ്ട്. (മൈനിങ് 6, ജിയോളജി 5, ഇലക്ട്രിക്കൽ 8, ഇൻസ്ട്രുമെന്റേഷൻ 1, സിവിൽ 5, മെക്കാനിക്കൽ 11, സിസ്റ്റം 4) എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ പെടുന്നവർക്ക് ഒഴിവുകളിൽ സംവരണം ലഭിക്കും.

യോഗ്യത പരീക്ഷ മൊത്തം 60 ശതമാനം (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 55 ശതമാനം മതി) മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ജിയോളജി വിഭാഗത്തിൽ ഫുൾടൈം ഫസ്റ്റ്ക്ലാസ് പി.ജിക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 1.1.2024ൽ 28 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.hindustancopper.comൽ. ഓൺലൈനായി ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 500 രൂപ. ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽപെടുന്നവർമാത്രം ഫീസ് അടച്ചാൽ മതി.

ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ (70 ശതമാനം വെയ്റ്റേജ്) വ്യക്തിഗത അഭിമുഖം നടത്തിയാണ് (30 ശതമാനം വെയ്റ്റേജ്) സെലക്ഷൻ. ഒരുവർഷത്തെ പരിശീലനകാലം പ്രതിമാസം അടിസ്ഥാന ശമ്പളമായ 40,000 രൂപ ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ അസിസ്റ്റന്റ് മാനേജരായി സ്ഥിരപ്പെടുത്തും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story