തൃപ്പൂണിത്തുറ സ്ഫോടനം: മരണം രണ്ടായി, 4 പേർ അറസ്റ്റിൽ; ക്ഷേത്ര–ഉത്സവ സമിതി ഭാരവാഹികൾ ഉൾപ്പെടെ പ്രതികൾ

പ്പൂണിത്തുറയിൽ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ നാലു പേർ അറസ്റ്റിൽ. ഉത്സവക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ക്ഷേത്ര–ഉത്സവ സമിതി ഭാരവാഹികൾ, കരാറുകാർ, സ്ഫോടക വസ്തു എത്തിച്ചവർ എന്നിവരെ പ്രതികളാക്കി കേസെടുത്തു. പിറവം അരീക്കൽ വിനോദ് ഭവനത്തിൽ വിനോദ് (42), വെമ്പായം സ്വദേശി വിനീത് (27), തൃപ്പൂണിത്തുറ സ്വദേശികളായ സതീശൻ, ശശികുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണ്. ഇവർക്കെതിരെ നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്.

അതേസമയം, സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവിനു പിന്നാലെ, പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ദിവാകരനാണ് (55) മരിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും സംഭവത്തിൽ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം കലക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നിർദേശം നൽകി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story