ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം; കൊച്ചിയിൽ സ്ത്രീകളടക്കം 13 പേർ പിടിയിൽ

ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം; കൊച്ചിയിൽ സ്ത്രീകളടക്കം 13 പേർ പിടിയിൽ

March 2, 2024 0 By Editor

കൊച്ചി: കൊച്ചിയിൽ ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് സ്ത്രീകളടക്കം 13 പേരാണ് പിടിയിലായത്. കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപതു മാസമായതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചത്. പിടിയിലായവരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.