കുളിമുറിയിൽ ഒളിക്യാമറ വച്ച് വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്തി; പ്രതികൾ പിടിയിൽ

കുളിമുറിയിൽ ഒളിക്യാമറ വച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പൊന്നാനി പൊൽപ്പാക്കര സ്വദേശി സുബീഷ്(36), പെരുമ്പറമ്പ് സ്വദേശി സുശാന്ത്(32) എന്നിവരാണ് പിടിയിലായത്. ഐടി ആക്ട് പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്റ്റു ചെയ്തത്.

എടപ്പാൾ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് പ്രതികൾ ഒളിക്യാമറയിൽ പകർത്തിയത്. സുബീഷാണ് കുളിമുറിയിൽ ക്യാമറവെച്ചത്. സമൂഹമാദ്ധ്യമങ്ങൾ വഴി സുശാന്താണ് വീഡിയോ പ്രചരിപ്പിച്ചത്. എസ്.ഐ ടി.സി അനുരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story