ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ 14 വര്‍ഷത്തിനുശേഷം കേസ്; പി ശശിയും പത്മകുമാറുമടക്കം പ്രതികള്‍

തിരുവനന്തപുരം: ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കും അ​ഗ്നിരക്ഷാസേനാ മേധാവി കെ പത്മകുമാറിനും എതിരേ കേസ്. 14 വർഷം മുൻപത്തെ പരാതിയിലാണ് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.

2010 ലാണ് ക്രൈം പത്രാധിപർ നന്ദകുമാർ പരാതി നൽകുന്നത്. 1999ൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ശോഭനാ ജോർജും അന്തരിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ അരുൺകുമാർ സിൻഹയും കേസിൽ പ്രതികളാണ്. മേയ് 31-ന് ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story