കേ​ന്ദ്ര ത​പാ​ൽ വ​കു​പ്പി​ൽ കാർ ഡ്രൈവർ

കേ​ന്ദ്ര ത​പാ​ൽ വ​കു​പ്പി​ന് കീ​ഴി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കി​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി സ്റ്റാ​ഫ് കാ​ർ ഡ്രൈ​വ​ർ (ഓ​ർ​ഡി​ന​റി ഗ്രേ​ഡ്) ത​സ്തി​ക​യി​ൽ 27 ഒ​ഴി​വു​ക​ളു​ണ്ട്. (ജ​ന​റ​ൽ 14, ഇ.​ഡ​ബ്ലി​യു.​എ​സ് 1,…

കേ​ന്ദ്ര ത​പാ​ൽ വ​കു​പ്പി​ന് കീ​ഴി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കി​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി സ്റ്റാ​ഫ് കാ​ർ ഡ്രൈ​വ​ർ (ഓ​ർ​ഡി​ന​റി ഗ്രേ​ഡ്) ത​സ്തി​ക​യി​ൽ 27 ഒ​ഴി​വു​ക​ളു​ണ്ട്. (ജ​ന​റ​ൽ 14, ഇ.​ഡ​ബ്ലി​യു.​എ​സ് 1, ഒ.​ബി.​സി 6, എ​സ്.​സി 4, എ​സ്.​ടി 2). ശ​മ്പ​ള​നി​ര​ക്ക് 19,900-63,200 രൂ​പ. ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വി​സ് ഗ്രൂ​പ് സി ​നോ​ൺ ഗ​സ​റ്റ​ഡ് ത​സ്തി​ക​യാ​ണി​ത്.

മാ​നേ​ജ​ർ, മെ​യി​ൽ മോ​ട്ടോ​ർ സ​ർ​വി​സ് ബം​ഗ​ളൂ​രു​വാ​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷ ഫോ​റ​ത്തി​ന്റെ മാ​തൃ​ക​യും www.indiapost.gov.inൽ ​ല​ഭി​ക്കും. നേ​രി​ട്ടു​ള്ള നി​യ​മ​ന​മാ​ണ്.

പ​ത്താം ക്ലാ​സ്/​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. പ്രാ​ബ​ല്യ​ത്തി​ലു​ള്ള ലൈ​റ്റ്, ഹെ​വി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ണ്ടാ​യി​രി​ക്ക​ണം. മോ​ട്ടോ​ർ മെ​ക്കാ​നി​സം അ​റി​ഞ്ഞി​രി​ക്ക​ണം. മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ ലൈ​റ്റ് ആ​ൻ​ഡ് ഹെ​വി ഡ്രൈ​വി​ങ് പ​രി​ച​യ​മു​ണ്ടാ​യി​രി​ക്ക​ണം.

ഹോം​ഗാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ സി​വി​ൽ വ​ള​ന്റി​യ​റാ​യി മൂ​ന്നു​വ​ർ​ഷ​ത്തെ സേ​വ​നം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 18-27. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ന് മൂ​ന്നു വ​ർ​ഷ​വും ഇ​ള​വു​ണ്ട്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും വി​മു​ക്ത ഭ​ട​ന്മാ​ർ​ക്കും മ​റ്റും നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വ് ല​ഭി​ക്കും.

നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം സ്പീ​ഡ്/​ര​ജി​സ്ട്രേ​ഡ് ത​പാ​ലി​ൽ The Manager, Mail Motor Service, Bengaluru-550001 എ​ന്ന വി​ലാ​സ​ത്തി​ൽ മേ​യ് 14 വൈ​കീ​ട്ട് 5 മ​ണി​ക്ക​കം ല​ഭി​ക്ക​ണം.​

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story