തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം: ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ രൂക്ഷമായ കടലാക്രമണം. ഇന്നലെ രാത്രിയോടെ ശക്തമായ തിരമാല റോഡിലേക്ക് അടിച്ചുകയറുകയായിരുന്നു. സമീപപ്രദേശത്തെ മൂന്നു വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റുകയായിരുന്നു. കള്ളക്കടൽ…

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ രൂക്ഷമായ കടലാക്രമണം. ഇന്നലെ രാത്രിയോടെ ശക്തമായ തിരമാല റോഡിലേക്ക് അടിച്ചുകയറുകയായിരുന്നു. സമീപപ്രദേശത്തെ മൂന്നു വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റുകയായിരുന്നു. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നാണ് കലാക്രമണം രൂക്ഷമായതെന്ന് അധികൃതർ വ്യക്തമാക്കി.

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് അർധരാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) നേരത്തെ പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് ഇന്നലെ പിൻവലിച്ചിരുന്നെങ്കിലും ജാഗ്രതാ നിർദേശം തുടരുന്നുണ്ട്.

റെഡ് അലർട്ടിന് പകരം ഓറഞ്ച് അലർട്ട് മുന്നറിയിപ്പും പുറത്തിറക്കിയിരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിർദേശം. ഇന്നലെ രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പിനിടെയാണ് അഞ്ചു തെങ്ങിൽ കടലാക്രമണം ഉണ്ടായത്.

തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് തുടരും. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ,

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story