ARMC ഐ.വി.എഫ്. ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ബിർള ഫെർട്ടിലിറ്റി ആൻഡ്‌ ഐ.വി.എഫ്‌. ഏറ്റെടുക്കുന്നു

ARMC ഐ.വി.എഫ്. ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ബിർള ഫെർട്ടിലിറ്റി ആൻഡ്‌ ഐ.വി.എഫ്‌. ഏറ്റെടുക്കുന്നു

May 9, 2024 0 By Editor
കോഴിക്കോട്: രാജ്യത്തെ വന്ധ്യതാനിവാരണ ചികിത്സാരംഗത്തെ പ്രമുഖരായ ബിർള ഫെർട്ടിലിറ്റി ആൻഡ്‌ ഐ.വി.എഫ്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ARMC. IVF ഫെർട്ടിലിറ്റി ക്ലിനിക് ശൃംഖലയുടെ മുഖ്യ ഓഹരികൾ ഏറ്റെടുക്കുന്നു. 29 ബില്യൺ യു.എസ്. ഡോളർ വരുമാനമുള്ള സി.കെ. ബിർള ഗ്രൂപ്പിന്റെ ഭാഗമായ ‘ബിർള ഫെർട്ടിലിറ്റി ആൻഡ്‌ ഐ.വി.എഫ്’ 500 കോടിയിലധികം രൂപ മുടക്കിയാണ് ക്ലിനിക്കുകളുടെ ശൃംഖല വ്യാപിപ്പിക്കുന്നത്.
നിലവിൽ 30 സെന്ററുകളുള്ള സ്ഥാപനം കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് ബിർള ഫെർട്ടിലിറ്റി ലക്ഷ്യമിടുന്നത്. ഇതോടെ ബിർള ഫെർട്ടിലിറ്റി ആൻഡ്‌ ഐ.വി.എഫ്. എണ്ണം 37 ആയി ഉയരും.

ഇതുവഴി രാജ്യത്തെ ഒട്ടേറെ ദമ്പതിമാർക്ക് അവരുടെ വന്ധ്യതാപ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരും വിശ്വസനീയരുമായ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് ബിർള ഫെർട്ടിലിറ്റി ആൻഡ്‌ ഐ.വി.എഫ്. ചീഫ് ബിസിനസ് ഓഫീസർ അഭിഷേക് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ ഗവേഷണസാഹചര്യങ്ങളും മികച്ച സേവനങ്ങളും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ രണ്ട് പ്രമുഖ ബ്രാൻഡുകൾചേർന്ന് പ്രവർത്തിക്കുന്നതെന്ന് എ.ആർ.എം.സി. ഐ.വി.എഫ്. ഫൗണ്ടർ ആൻഡ്‌ മെഡിക്കൽ ഡയറക്ടർ ഡോ. കെ.യു. കുഞ്ഞിമൊയ്തീൻ പറഞ്ഞു.

സി.കെ. ബിർള ഗ്രൂപ്പിന് ഇപ്പോൾ കൊൽക്കത്ത, ജയ്‌പുർ, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിൽ ഉയർന്ന സാങ്കേതികസംവിധാനങ്ങളും മികച്ചസൗകര്യങ്ങളുമുള്ള ആശുപത്രികളുണ്ട്.

കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ രണ്ടുവർഷത്തിനകം 15-20 സെൻററുകൾ ആരംഭിക്കുമെന്നും സി.കെ. ബിർള ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ആൻഡ്‌ സി.ഇ.ഒ. അക്ഷത് സേത് പറഞ്ഞു.