ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; സമരക്കാര്‍ക്കെതിരെ നടപടി; ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ എക്സ്​പ്രസ്

വിമാന യാത്രക്കാരെ വലച്ച് നടത്തിയ സമരത്തില്‍ 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് air india express service പിരിച്ചുവിട്ടു. മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്നലെ രാത്രി തന്നെ 30 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയില്‍ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി മുതലാണ് മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്താണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഇതുമൂലം നൂറ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്.

ന്യായമായ കാരണങ്ങളില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് നോട്ടീസില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് പറയുന്നു. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല. എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു.

ജീവനക്കാര്‍ സുഖമില്ലെന്ന് വിമാനം ഷെഡ്യൂള്‍ ചെയ്ത ശേഷമാണ് അറിയിച്ചത്. പിന്നീട് മറ്റ് കാബിന്‍ ക്രൂ അംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. ഇത് വ്യക്തമായും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ന്യായമായ കാരണങ്ങളില്ലാതെ ജോലിയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ ആണെന്നും നോട്ടീസില്‍ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story