സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

March 12, 2025 0 By eveningkerala

സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത. ആറുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് വ്യാപകമഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളത്. മറ്റുജില്ലകളില്‍ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കും. നാളെ ഒരു ജില്ലയിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എല്ലാജില്ലകളിലും നേരിയമഴക്ക് സാധ്യതയുണ്ട്.

അതേസമയം, എറണാകുളം അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. അങ്കമാലി നഗരസഭ കൗൺസിലർ രഘുവിന്റെ അമ്മ വിജയമ്മ വേലായുധൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. വൈകിട്ട് നാലുമണിയോടെ വീട്ടുമുറ്റത്ത് വെച്ചാണ് ഇടിമിന്നൽ ഏൽക്കുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ENGLISH SUMMARY:

The India Meteorological Department (IMD) has issued a Yellow Alert in six districts of Kerala due to the possibility of widespread rain. The affected districts are Pathanamthitta, Idukki, Thrissur, Palakkad, Malappuram, and Wayanad, which may experience heavy isolated showers. Other districts are expected to receive light to moderate rainfall. No Yellow Alert has been issued for tomorrow, though light rain is likely across the state.