വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കം; കോഴിക്കോട് മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു

വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കം; കോഴിക്കോട് മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു

March 12, 2025 0 By eveningkerala

കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടം സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗിരീഷ്. മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മര്‍ദനം. സനലിന്റെ വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഗിരീഷിനെ സനല്‍ മര്‍ദിച്ചത് . ഉറങ്ങുകയായിരുന്നു ഗീരീഷിനെ സനല്‍ അടിക്കുകയും കട്ടിലില്‍ നിന്ന് താഴെവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീരിഷിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവിനെ മകന്‍ മര്‍ദിച്ചെന്ന പരാതിയില്‍ നല്ലളം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരണം. പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു