സഹകരണസംഘം/ബാങ്കുകളിൽ ജൂനിയർ ക്ലർക്ക്: 190 ഒഴിവുകൾ
സഹകരണ സർവിസ് പരീക്ഷാബോർഡ് തിരുവനന്തപുരം സംസ്ഥാനത്തെ സഹകരണസംഘം/ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ…
സഹകരണ സർവിസ് പരീക്ഷാബോർഡ് തിരുവനന്തപുരം സംസ്ഥാനത്തെ സഹകരണസംഘം/ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ…
സഹകരണ സർവിസ് പരീക്ഷാബോർഡ് തിരുവനന്തപുരം സംസ്ഥാനത്തെ സഹകരണസംഘം/ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയാറാക്കുന്ന റാങ്ക്ലിസ്റ്റിൽനിന്നാണ് നിയമനം നൽകുക. തസ്തികകൾ ചുവടെ:
ജൂനിയർ ക്ലർക്ക് (കാറ്റഗറി നമ്പർ 3/2024), ഒഴിവുകൾ 190. ശമ്പളനിരക്ക് 17360-44650 രൂപ. ചില സഹകരണ ബാങ്കുകളിൽ ശമ്പളനിരക്കിൽ വ്യത്യാസമുണ്ട്. യോഗ്യത: എസ്.എസ്.എൽ.സിയും ജൂനിയർ സഹകരണ ഡിപ്ലോമയും അല്ലെങ്കിൽ ബി.കോം (സഹകരണം)/ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി/എച്ച്.ഡി.സി ആൻഡ് ബി.എം) അല്ലെങ്കിൽ ബി.എസ് സി (സഹകരണം ആൻഡ് ബാങ്കിങ്). പ്രായപരിധി 1.1.2024ൽ 18-40. നിയമാനുസൃത വയസ്സിളവുണ്ട്.
ഡേറ്റ എൻട്രി ഓപറേറ്റർ (കാറ്റഗറി നമ്പർ 5/2024), ഒഴിവുകൾ 4, ശമ്പളനിരക്ക് 16890-43660 രൂപ/18300-46830 രൂപ. യോഗ്യത: ബിരുദവും അംഗീകൃത ഡേറ്റ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായം18-40.
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 2/2024) ഒഴിവുകൾ 7. ശമ്പളനിരക്ക് 28000-66470 രൂപ (നിരക്കിൽ വ്യത്യാസമുണ്ടാവാം). യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും അല്ലെങ്കിൽ ബി.കോം (സഹകരണം). പ്രായം18-40.
സെക്രട്ടറി (കാറ്റഗറി നമ്പർ 1/2024), ഒഴിവുകൾ 2, ശമ്പളനിരക്ക് 29,500-69,250 രൂപ/23,310-57,340 രൂപ. യോഗ്യത: ബിരുദവും എച്ച്.ഡി.സി ആൻഡ് ബി.എമ്മും അക്കൗണ്ടന്റായി ഏഴുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബി.എസ് സി (സഹകരണം & ബാങ്കിങ്) ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബി.കോം (സഹകരണം), 7 വർഷത്തെ പരിചയവും അല്ലെങ്കിൽ എം.ബി.എ/എം.കോം/(ഫിനാൻസ്)/സി.എ യോഗ്യതയും 3 വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം18-40..
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 4/2024), ഒഴിവുകൾ 4, ശമ്പളനിരക്ക് 24,730-68,810 രൂപ. (നിരക്കിൽ വ്യത്യാസമുണ്ടായിരിക്കും). യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇ.സി/എം.സി.എ/എം.എസ് സി (കമ്പ്യൂട്ടർ സയൻസ്/ഐ.ടി); 3 വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം18-40.
എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cseb.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോന്നിനും 50 രൂപ വീതവും. എസ്.സി/എസ്.ടി വിഭാഗത്തിന് യഥാക്രമം 50 + 50 രൂപ വീതവുമാണ്. ഓൺലൈനായി ജൂലൈ രണ്ടുവരെ അപേക്ഷ സമർപ്പിക്കാം.