
രണ്ട് പെൺകുട്ടികൾക്ക് ലൈംഗികാതിക്രമം: റിട്ട. റെയിൽവേ പൊലീസുദ്യോഗസ്ഥന് 75 വർഷം കഠിനതടവ്
May 24, 2024അടൂർ: 11കാരികളായ രണ്ട് പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസുകളിൽ റിട്ട. റെയിൽവേ പൊലീസുദ്യോഗസ്ഥന് 75 വർഷം കഠിനതടവ്. തടവിനൊപ്പം 4,50,000 രൂപ പിഴയും അടക്കം. കൊടുമൺ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) ആണ് അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്.
തന്‍റെ അയ്ക്കാട്ടുള്ള വീട്ടിൽവെച്ചാണ് പെൺകുട്ടികളെ ഇയാൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയത്. വീട്ടുമുറ്റത്തു കളിക്കാൻ എത്തിയ പെൺകുട്ടികളെയാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്.
അന്നത്തെ കൊടുമൺ എസ്.എച്ച്.ഒ മഹേഷ് കുമാർ രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.