കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; കാല്‍പാദത്തില്‍ മാത്രം മാംസം, അന്വേഷണം

കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; കാല്‍പാദത്തില്‍ മാത്രം മാംസം, അന്വേഷണം

May 26, 2024 0 By Editor

കോട്ടയം: തലപ്പലം അറിഞ്ഞൂറ്റിമംഗലത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു കാല്‍പാദത്തില്‍ മാത്രമാണ് മാംസം അവശേഷിച്ചിരുന്നത്. സമീപത്തുനിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിരുന്നു.

കണ്ടെത്തിയ മൃതദേഹാവശിഷ്ടം കാണാതായ പ്രദേശവാസിയായ വയോധികന്റെതെന്നാണ് സംശയം. അതേസമയം, ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി. പോലീസും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam