
കേന്ദ്ര സർവിസിൽ മാർക്കറ്റിങ് ഓഫിസർ, മൈനിങ് എൻജിനീയർ, റിസർച്ച് ഓഫിസർ
May 27, 2024യു.പി.എസ്.സി പരസ്യനമ്പർ 9/2024 പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ www.upsc.gov.inൽ ലഭിക്കും. ഓൺലൈനായി മേയ് 30 വരെ www.upsconline.nic.inൽ അപേക്ഷിക്കാം. ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
മാർക്കറ്റിങ് ഓഫിസർ (ഗ്രൂപ് 1), ഡയറക്ടറേറ്റ് ഓഫ് മാർക്കറ്റിങ് ആൻഡ് ഇൻസ്പെക്ഷൻ (അഗ്രികൾചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പ്), ഒഴിവുകൾ 33 (ജനറൽ 12, ഇ.ഡബ്ല്യു.എസ് 8, ഒ.ബി.സി 1, എസ്.സി 8, എസ്.ടി 4). ഏഴ് ഒഴിവുകളിൽ ഭിന്നശേഷിക്കാർക്ക് നിയമനം ലഭിക്കും. യോഗ്യത: അഗ്രികൾചർ/അനുബന്ധ വിഷയങ്ങളിൽ പി.ജി അല്ലെങ്കിൽ ബോട്ടണി/ഇക്കണോമിക്സ്/കോമേഴ്സ് വിത്ത് ഇക്കണോമിക്സ്/മാത്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ മാസ്റ്റേഴ്സ് ബിരുദം.
അസി. റിസർച്ച് ഓഫിസർ, ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്, ഒഴിവുകൾ 15 (ജനറൽ 8, ഇ.ഡബ്ല്യു.എസ് 1, ഒ.ബി.സി 3, എസ്.സി 2, എസ്.ടി 1). യോഗ്യത: മിനറൽ പ്രോസസിങ്/ഓർ ഡ്രസ്സിങ്/ജിയോളജി/ഫിസിക്സ്/കെമിസ്ട്രി എന്നിവയിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ ബി.ഇ/ബി.ടെക് (മിനറൽ എൻജിനീയറിങ്/കെമിക്കൽ/മെറ്റലർജി) ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. കൂടുതൽ തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും വിജ്ഞാപനത്തിൽ.