
ഫെഡറൽ ബാങ്ക് കുറ്റിപ്പുറം ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു
May 15, 2024മലപ്പുറം: ഫെഡറൽ ബാങ്ക് കുറ്റിപ്പുറം ശാഖ സൂര്യ സിറ്റിയിലെ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറി. എടിഎം, ലോക്കർ തുടങ്ങിയവയ്‌ക്കൊപ്പം ആവശ്യത്തിനു പാർക്കിംഗ് സൗകര്യത്തോടും കൂടിയ പുതിയ ശാഖാ കെട്ടിടത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ പാറത്തൊടി നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി പി എടിഎമ്മിന്റെയും ഗ്രാമ പഞ്ചായത്ത് അംഗം സി കെ ജയകുമാർ സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സുതീഷ് എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ശാഖ 50 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച്, ബാങ്കുമായി ദീർഘകാലം ബന്ധമുള്ള ഇടപാടുകാരെ സുതീഷ് ആദരിച്ചു. ബാങ്കിന്റെ മലപ്പുറം റീജിയണൽ മേധാവി സിയാദ് എം എസ് സ്വാഗതം ആശംസിച്ചു. ശാഖാ മാനേജർ വിനിത വസന്ത് നന്ദി പ്രകാശിപ്പിച്ചു.