ഫോണിന്‍റെ സ്ക്രീൻ ഗാര്‍ഡ് ഒട്ടിക്കാനെത്തി: മൊബൈല്‍ കടയില്‍ വടിവാള്‍ വീശി യുവാക്കളുടെ അതിക്രമം

തൃശൂര്‍: തൃശൂര്‍ ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിൽ യുവാക്കളുടെ അതിക്രമം. വടി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് രാത്രി ഏഴേമുക്കാലോടെയാണ് സംഭവം.ഫോണിന്‍റെ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ എത്തിയതായിരുന്നു യുവാക്കൾ. ഇതിന് മുമ്പ് വന്നവരുടെ സ്ക്രീൻ ഗാർഡ് ഒട്ടിക്കണമെന്നും അതുവരെ കാത്ത് നിൽക്കണമെന്നും കടയുടമ പറഞ്ഞു.

ഇതിന് പിന്നാലെയായിരുന്നു വടിവാൾ വീശി യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തെതുടര്‍ന്ന് കടയുടമ തൃശ്ശൂർ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു.
എന്നാല്‍, പൊലീസ് എത്തും മുമ്പ് പ്രതികൾ കടന്ന് കളഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും പൊലീസ്
പറ‌‌‌‍ഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story