സ്വർണക്കടത്ത്; കൂടുതൽ ക്യാബിൻ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ

കണ്ണൂർ; വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കൂടുതൽ ക്യാബിൻ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ഇന്നലെ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി സുരഭി പല ഘട്ടങ്ങളായി…

കണ്ണൂർ; വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കൂടുതൽ ക്യാബിൻ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ഇന്നലെ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി സുരഭി പല ഘട്ടങ്ങളായി 20 കിലോ സ്വർണം കടത്തിയതായി കണ്ടെത്തൽ.

സുരഭി സ്വർണ്ണം കടത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടേയെന്ന് നിഗമനം. ഖത്തറിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയിൽ ആരാണ് സുരഭിക്ക് സ്വർണ്ണം നൽകിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഒരുകിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ എയർ ഹോസ്റ്റസ് സുരഭി കാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിൽ അധികൃതർ.

പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം.സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story