ആലപ്പുഴയിൽ പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത് പൊലീസുകാരൻ: കസ്റ്റഡിയിൽ

May 31, 2024 0 By Editor

ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ. ഭക്ഷ്യവിഷബാധയുണ്ടായി എന്നാരോപിച്ചായിരുന്നു ഉദ്യോ​ഗസ്ഥന്റെ ആക്രമണം.

ഇന്ന് വൈകിട്ട് ആറ് മണിയോടെ ആലപ്പുഴയിലെ കളർകോടുള്ള അഹലൻ കുഴിമന്തിയിലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ് അക്രമം നടത്തിയത്. വാക്കത്തിയുമായി എത്തിയ ഇയാൾ ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർത്തു.

ബൈക്ക് ഓടിച്ച് കടക്കുള്ളിലേക്ക് കയറ്റി. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് ഹോട്ടലുകാർ പറയുന്നു. മകൻ രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു എന്നും ഭക്ഷ്യവിഷബാധയുണ്ടായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.