വെഞ്ഞാറമൂട് മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ് നെറ്റ്വർക്കായ മൈജി ഫ്യൂച്ചർ ഷോറൂം വെഞ്ഞാറമൂടിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം മഹിമ നമ്പ്യാർ ഷോറൂം ഉദ്ഘാടനം നിർവ്വഹിച്ചു. വെഞ്ഞാറമൂട്, വയ്യേറ്റ്, മാണിക്കോട് ക്ഷേത്രത്തിന് സമീപം നക്ഷത്ര ബിൽഡിങ്ങിലാണ് ഷോറൂം.

ആക്കുളം, പനവിള എന്നിവിടങ്ങളിലെ മൈജി ഫ്യൂച്ചർ ഷോറൂമുകൾക്കും പട്ടം, പഴവങ്ങാടി, കരമന, കിളിമാനൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൈജി ഷോറൂമുകൾക്കും ലഭിച്ച വൻ ജനപിന്തുണയാണ് വെഞ്ഞാറമൂടിൽ ഇങ്ങനെ ഒരു ഫ്യൂച്ചർ ഷോറൂം തുറക്കാൻ പ്രേരണയായത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി വെഞ്ഞാറമൂടിന് സമ്മാനിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ചു സമ്മാനങ്ങൾ, ഡിസ്കൗണ്ടുകൾ കൂടാതെ പർച്ചേസ് ചെയ്ത മുഴുവൻ തുക വരെ ഉപഭോക്താവിന് തിരിച്ചു ലഭിച്ചേക്കാവുന്ന മൈജിയുടെ ആകർഷകമായ ബോൾ ഗെയിം, ഉദ്ഘാടനദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് ഓരോ മണിക്കൂറിലും ലക്കി ഡ്രോയിലൂടെ വമ്പൻ സമ്മാനങ്ങൾ, നിരവധി ഉദ്ഘാടന ഓഫറുകൾ, സ്പെഷ്യൽ വിലക്കുറവ് എന്നിവയുമുണ്ടായിരുന്നു.

വ്യക്തിപരമായ ഉപയോഗങ്ങൾക്കുള്ള ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, അക്സസറീസ് എന്നിവക്കൊപ്പം ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ അപ്ലയൻസസും ഷോപ്പ് ചെയ്യാൻ ഇനി ഒരൊറ്റ വിശാലമായ ഷോറൂം, അതിലൂടെ കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്സ്പീരിയൻസ് ആണ് മൈജി ഓരോ ഉപഭോക്താവിനും നൽകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റ്സ് , ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്, മൊബൈൽ ഫോൺ , ടാബ്ലറ്റ് , ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് എന്നീ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം തീയറ്റർ, സൗണ്ട് ബാർ പോലുള്ള അക്സസറീസ്, ടി.വി , റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ , എ.സി തുടങ്ങിയ ഹോം അപ്ലയൻസസ് മിക്സി , ഓവൻ പോലുള്ള കിച്ചൺ അപ്ലയൻസസ് ഫാൻ , അയൺ ബോക്സ് പോലുള്ള സ്മോൾ അപ്ലയൻസസ് ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്സണൽ കെയർ ഐറ്റംസ്, സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പ്, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും വമ്പൻ നിരകൾ ഇവിടെ ഉണ്ട് .

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫങ്ഷൻ തകരാറിലാകുന്ന ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും വെഞ്ഞാറമൂട് മൈജി ഫ്യൂച്ചർ ഷോറൂമിൽ ലഭ്യമാകും.myg

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story