എച്ച്.പി.സി.എല്ലിൽ എൻജിനീയർ, ഓഫിസർ: 247 ഒഴിവുകൾ

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് മുംബൈ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ●എൻജിനീയർ-മെക്കാനിക്കൽ (ഒഴിവുകൾ 93), ഇലക്ട്രിക്കൽ (43), ഇൻസ്ട്രുമെന്റേഷൻ (5),…

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് മുംബൈ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

●എൻജിനീയർ-മെക്കാനിക്കൽ (ഒഴിവുകൾ 93), ഇലക്ട്രിക്കൽ (43), ഇൻസ്ട്രുമെന്റേഷൻ (5), സിവിൽ (10), കെമിക്കൽ (7). ശമ്പളനിരക്ക് 50,000-1,60,000 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ നാലുവർഷത്തെ റഗുലർ എൻജിനീയറിങ് ബിരുദം. പ്രായപരിധി 25.

● സീനിയർ ഓഫിസർ-സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സി.ജി.ഡി) ഓപറേഷൻസ് ആൻഡ് മെയിന്റനൻസ്, ഒഴിവുകൾ 6.

● സീനിയർ ഓഫിസർ-സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സി.ജി.ഡി) ​പ്രോജക്ടുകൾ 4. ശമ്പളനിരക്ക് 60,000-1,80,000 രൂപ. യോഗ്യത: നാലുവർഷ റഗുലർ ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ), മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 28.

● സീനിയർ ഓഫിസർ/അസിസ്റ്റന്റ് മാനേജർ-നോൺ ഫ്യൂവൽ ബിസിനസ്, ഒഴിവുകൾ 12. ശമ്പളനിരക്ക് 60,000-1,80,000 രൂപ/70,000-2,00,000 രൂപ. യോഗ്യത: എം.ബി.എ/പി.ജി.ഡി.എം (സെയൽസ്/മാർക്കറ്റിങ്/ഓപറേഷൻസ് & നാലുവർഷത്തെ റഗുലർ ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/കെമിക്കൽ/സിവിൽ) പ്രവൃത്തിപരിചയം 2/5 വർഷം. പ്രായപരിധി 29/32.

● സീനിയർ മാനേജർ-നോൺ ഫ്യൂവൽ ബിസിനസ്-2, ശമ്പളനിരക്ക് 90,000-2,40,000 രൂപ. യോഗ്യത: തൊട്ടുമുകളിലേതുപോലെ തന്നെ. 11 വർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 38.

​● പെ​ട്രോ കെമിക്കൽസ്-മാനേജർ-ടെക്നിക്കൽ 2, ശമ്പളനിരക്ക് 80,000-2,20,000 രൂപ. യോഗ്യത: ബി.ഇ/ബി.ടെക് കെമിക്കൽ/പോളിമർ/പ്ലാസ്റ്റിക്സ് എൻജിനീയറിങ്, 9 വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 34.

● മാനേജർ-സെയിൽസ്-ആർ & ഡി പ്രോഡക്ട് കമേർഷ്യലൈസേഷൻ 2, ശമ്പളനിരക്ക് 80,000-2,20,000 രൂപ. യോഗ്യത: കെമിക്കൽ എൻജിനീയറിങ് ബിരുദം. എം.ബി.എ അഭിലഷണീയം. 9 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 36.

● ഡെപ്യൂട്ടി ജനറൽ മാനേജർ-കാറ്റലിസ്റ്റ് ബിസിനസ് ഡെവലപ്മെന്റ് 1, ശമ്പളനിരക്ക് 1,20,000-2,80,000 രൂപ. 18 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 45 വയസ്സ്.

● ചാർട്ടേഡ് അക്കൗണ്ടന്റ്-29, ശമ്പളനിരക്ക് 50,000-1,60,000 രൂപ. യോഗ്യത: സി.എ (ആർട്ടിക്കിൾഷിപ്, മെംബർഷിപ് പൂർത്തിയാക്കിയിരിക്കണം). പ്രായപരിധി 27.

● ക്വാളിറ്റി കൺട്രോൾ (ക്യുസി) ഓഫിസേഴ്സ്-9, ശമ്പളനിരക്ക് 50,000-1,60,000 രൂപ. യോഗ്യത: എം.എസ്.സി (കെമിസ്ട്രി-അനലിറ്റിക്കൽ/ഫിസിക്കൽ/ഓർഗാനിക്/ഇൻഓർഗാനിക്), മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30.

● ഐ.എസ് ഓഫിസർ-15, നിശ്ചിതകാലത്തേക്കുള്ള കരാർ നിയമനം, വാർഷിക ശമ്പളം 15 ലക്ഷം രൂപ. യോഗ്യത: ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി) അല്ലെങ്കിൽ എം.സി.എ/ഡേറ്റ സയൻസ്, പ്രായപരിധി 29. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.

● ഐ.എസ് സെക്യൂരിറ്റി ഓഫിസർ/സൈബർ സെക്യൂരിറ്റി സ്​പെഷലിസ്റ്റ്-1, വാർഷിക ശമ്പളം 36 ലക്ഷം. യോഗ്യത: ബി​.ടെക് (സി.എസ്/​െഎ.ടി/ഇ.സി/ഇൻഫർമേഷൻ സെക്യൂരിറ്റി) അല്ലെങ്കിൽ എം.സി.എ. എം.ഇ/എം.ടെക് അഭിലഷണീയം. 12 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 45 വയസ്സ്.

● ക്വാളിറ്റി കൺ​ട്രോൾ ഓഫിസർ-6, വാർഷിക ശമ്പളം 10.2 ലക്ഷം രൂപ. യോഗ്യത: എം.എസ്.സി (കെമിസ്ട്രി-അനലിറ്റിക്കൽ/ഫിസിക്കൽ/ഓർഗാനിക്/ഇൻഓർഗാനിക്) 3 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30 വയസ്സ്.

വിശദവിവരങ്ങളടങ്ങിയ റി​ക്രൂട്ട്മെന്റ് വിജ്ഞാപനം www.hindustanpetroleum.comൽ ലഭിക്കും. അപേക്ഷാഫീസ് 1180 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story