മലപ്പുറം മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

June 20, 2024 0 By Editor

മലപ്പുറം: കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്. മോങ്ങം ഒളമതിൽ സ്വദേശി അഷ്റഫ് (44) ഭാര്യ സാജിത (39) മകൾ ഫിദ (14) എന്നിവരാണ് മരിച്ചത്.

ബസിന് മുന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് മരിച്ച കുടുംബം സഞ്ചരിച്ചിരുന്നത്.‌