ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി പ്രവർത്തിച്ചു; എം.വി ഗോവിന്ദൻ

ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി പ്രവർത്തിച്ചു; എം.വി ഗോവിന്ദൻ

June 27, 2024 0 By Editor

തിരുവനന്തപുരം: ബി.ജെ.പിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി പ്രവർത്തിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗുരുദർശനം തന്നെയാണോ വെള്ളാപ്പള്ളി പിന്തുടരുന്നതെന്ന് എസ്.എൻ.ഡി.പിക്കാർ ആലോചിക്കണം. മണിപ്പൂരിനെ കുരുതിക്കളം ആക്കിയത് ബി.ജെ.പിയാണെന്ന് ക്രൈസ്തവ സമൂഹം മറന്നു പോകരുതെന്നും എം.വി ഗോവിന്ദൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം എം.വി ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിലെ വിമർശനം, ഒന്നുകൂടി കനപ്പെടുത്തുകയാണ് സിപിഎം. ജനവിശ്വാസം ആർജിച്ച് മുന്നോട്ട് എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് സംസ്ഥാന സെക്രട്ടറിയിടെ വിമർശനം. എസ്എൻഡിപി നേതൃത്വം സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിലേക്കു നീങ്ങിയെന്നും വെള്ളാപ്പള്ളിയുടെ ഭാര്യയും മകനും ആർഎസ്എസ്‌ വൽക്കരണത്തിനു നടത്തിയ ശ്രമങ്ങൾ പുറത്തു വന്നിട്ടുണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ അന്നത്തെ വിമർശനം.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam