ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്തു; അയല്‍വാസിയായ യുവാവ് പിടിയില്‍

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്തു; അയല്‍വാസിയായ യുവാവ് പിടിയില്‍

June 28, 2024 0 By Editor

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ 25കാരനെ കസ്റ്റഡിയില്‍ എടുത്തു. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.ഇന്നലെ രാത്രിയിലാണ് സംഭവം.

യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ അകത്ത് എത്തിയാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറയുന്നു.ഇന്ന് രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നതിനാല്‍ വയോധികയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam