ഐ.ഡി.ബി.ഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ
ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഗ്രേഡ് ഡി, അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ് സി, മാനേജർ ഗ്രേഡ് ബി തസ്തികകളിൽ ഇനി പറയുന്ന ഫങ്ഷനൽ…
ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഗ്രേഡ് ഡി, അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ് സി, മാനേജർ ഗ്രേഡ് ബി തസ്തികകളിൽ ഇനി പറയുന്ന ഫങ്ഷനൽ…
ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഗ്രേഡ് ഡി, അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ് സി, മാനേജർ ഗ്രേഡ് ബി തസ്തികകളിൽ ഇനി പറയുന്ന ഫങ്ഷനൽ മേഖലകളിലേക്ക് സ്പെഷലിസ്റ്റ് ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. ആകെ ഒഴിവുകൾ 31.
(ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് 7, ഓഡിറ്റ് ഇൻഫർമേഷൻ സിസ്റ്റം 3, ഡിജിറ്റൽ ബാങ്കിങ് ആൻഡ് എമർജിങ് പേയ്മെന്റ്സ് 2, റിസ്ക് മാനേജ്മെന്റ്-ഇൻഫർമേഷൻ സെക്യൂരിറ്റി ഗ്രൂപ് 9, സെക്യൂരിറ്റി 2, ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ഗ്രൂപ് 8) (പരസ്യനമ്പർ 04/2024-25).
യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം വിശദവിവരങ്ങൾ www.idbibank.in/careersൽ ലഭ്യമാണ്. അപേക്ഷാഫീസ് 1000 രൂപ. എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 200 രൂപ മതി. ജൂലൈ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ ബാധ്യസ്ഥരാണ്.