മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

July 1, 2024 0 By Editor

മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു.

ചേലേമ്പ്രയിൽ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച് മരിച്ചിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി.