മാനനഷ്ടക്കേസ്: മേധാ പട്കറിന് 5 മാസം തടവ്, 10 ലക്ഷം നഷ്ടപരിഹാരം നൽകണം

ന്യൂഡൽഹി: ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് 5 മാസം വെറും തടവുശിക്ഷ. സക്സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം…

ന്യൂഡൽഹി: ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് 5 മാസം വെറും തടവുശിക്ഷ. സക്സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി സാകേത് കോടതി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും മേധയ്ക്ക് അനുമതി നൽകി.

സ്വന്തം ജാമ്യത്തിൽ വെറുതെ വിടണമെന്ന മേധയുടെ അപേക്ഷ തള്ളിയ കോടതി, പ്രതിയുടെ പ്രായവും അസുഖങ്ങളും കണക്കിലെടുത്തു വലിയ ശിക്ഷ നൽകുന്നില്ലെന്ന് പറഞ്ഞു. 2000ൽ തനിക്കെതിരെയും നർമദ ബച്ചാവോ ആന്ദോളൻ പദ്ധതിക്കെതിരെയും പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സക്സേനയ്ക്കെതിരെ മേധ കേസ് നൽകിയിരുന്നു. സക്സേന ഭീരുവാണെന്നും ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്നുമുള്ള ആരോപണത്തിനെതിരെയാണു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story