നെതര്‍ലാന്‍ഡ്സ് യൂറോകപ്പ് സെമി ഫൈനലില്‍

യൂറോ കപ്പില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തി നെതര്‍ലാന്‍ഡ്സ് സെമി ഫൈനലില്‍

July 7, 2024 0 By Editor

ബെര്‍ലിന്‍: യൂറോ കപ്പില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തി നെതര്‍ലാന്‍ഡ്സ് സെമി ഫൈനലില്‍. ടര്‍ക്കിഷ് പോരാട്ടത്തെ അതിജീവിച്ച് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഡച്ചുപടയുടെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ നെതര്‍ലാന്‍ഡ്സ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടി സെമി ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

35-ാം മിനിറ്റില്‍ സാമത്ത് അകയ്ഡിന്റെ ഗോളിലാണ് തുര്‍ക്കി മുന്നിലെത്തിയത്. എന്നാല്‍ 70-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഡി വ്രിജിന്റെ ഗോളില്‍ നെതര്‍ലന്‍ഡ്‌സ് ഒപ്പമെത്തി. 76-ാം മിനിറ്റില്‍ മെര്‍ട് മുള്‍ഡറുടെ സെല്‍ഫ് ഗോളാണ് തുര്‍ക്കിക്ക് തിരിച്ചടിയായത്. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്.