രാഹുൽ ​ഗാന്ധി മണിപ്പൂരിലേക്ക്; നാളെ അഭയാർഥി ക്യാമ്പുകളും സന്ദർശിക്കും

ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പുരിൽ സന്ദർശനം നടത്തും

July 7, 2024 0 By Editor

ഡൽഹി; ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പുരിൽ സന്ദർശനം നടത്തും. കഴി‍ഞ്ഞവർഷം കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം രാഹുലിന്റെ മൂന്നാമത്തെ സന്ദർശനമാണിത്.

അസമിലെ സിൽച്ചറിൽ വിമാനമിറങ്ങുന്ന രാഹുൽ അവിടെനിന്നു മണിപ്പുരിലെ ജിരിബാമിലേക്കു പോകും. കഴിഞ്ഞമാസം വീണ്ടും അക്രമം നടന്ന ജിരിബാമിൽ അഭയാർഥി ക്യാംപുകള‍ിൽ കഴി‍യുന്നവരെ രാഹുൽ നേരിട്ടുകാണും. ചുരാചന്ദ്പുർ, മൊയ്‌രാങ് എന്നിവിടങ്ങളിലെ ക്യാംപുകളിലും സന്ദർശനം നടത്തും.