റിയൽ എസ്റ്റേറ്റ് ബ്രോക്ക‍ർക്കൊപ്പം ഇടവും വലവും നിന്ന് റീൽസ്; 2 പൊലീസുകാർക്കു സസ്പെൻഷൻ

റിയൽ എസ്റ്റേറ്റ് ബ്രോക്കർക്കൊപ്പം ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്ത് വിവാദം കൊഴുത്തു. ഇന്‍സ്‌പെക്ടര്‍മാരായ ധര്‍മേന്ദ്ര ശര്‍മ, റിതേഷ് കുമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അങ്കുർ വിഹാർ സ്റ്റേഷനിലെ പൊലീസുകാരാണ് ഇരുവരും. പൊലീസ് ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരി‌ച്ചത്. ഗാസിയാബാദിലെ ട്രോണിക്കയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായ സർതാസിനൊപ്പമാണ് റീൽസ് ചിത്രീകരിച്ചത്. ഇതിനായി പൊലീസുകാർ സർതാസിന്റെ ഓഫിസിലെത്തുകയായിരുന്നു.

പൊലീസുകാർ സർതാസിനെ കാണുന്നതും പരസ്പരം ഹസ്തദാനം നൽകുന്നതും ഇരുവരും സർതാസിനൊപ്പം നടന്നുനീങ്ങുന്നതുമാണ് റീൽസിലുള്ളത്. സർതാസിന്റെ ഇടവും വലവും നിന്ന് സ്ലോ മോഷനിൽ ഇവർ നടന്നു നീങ്ങുന്നത് കാണാം. ഭാരതീയ് ന്യായ് സംഹിതയിലെ വകുപ്പ് 351 പ്രകാരം കേസെടുത്തെന്നും സർതാസിനെ അറസ്റ്റ് ചെയ്തുവെന്നും ഗാസിയാബാദ് റൂറൽ ഡിസിപി വിവേക് ചന്ദ് യാദവ് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story