റോഡിലെ 98 ശതമാനം മണ്ണും നീക്കിയിട്ടും ട്രക്കിന്റെ സൂചനയില്ല; അർജുനായുള്ള തിരച്ചിൽ പുഴയിലേക്ക്

ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ അർജുനു വേണ്ടിയുളള തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക്. റോഡിൽ ഇനി തിരച്ചിൽ തുടർന്നേക്കില്ലെന്നാണു വിവരം. റോഡിലേക്കു വീണ 98 ശതമാനം മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കി.

ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്തു ലോറിയില്ലെന്ന വിവരമാണു തിരച്ചിൽ നടത്തിയവർ നൽകുന്നത്. അതിനാൽ കരയിൽ ലോറി ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നാണു നിഗമനം. ശേഷിക്കുന്ന മണ്ണു നീക്കിയാൽ കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അതിനു തുനിഞ്ഞേക്കില്ല.മണ്ണിടിഞ്ഞു റോഡിലൂടെ സമീപത്തെ പുഴയിലേക്കാണു പതിച്ചത്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതായിട്ടുണ്ട്. അതേസമയം, രാത്രി തിരച്ചിൽ നടത്തരുതെന്നു കർശന നിർദേശമുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. വെള്ളത്തിൽ തിരച്ചിൽ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും അധികൃതർ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story