മലപ്പുറത്ത് മൂന്ന് പേർ കായലിൽ വീണു; ഒരാളെ രക്ഷപ്പെടുത്തി, രണ്ട് പേർക്കായി തിരച്ചിൽ

മലപ്പുറത്ത് മൂന്ന് പേർ കായലിൽ വീണു; ഒരാളെ രക്ഷപ്പെടുത്തി, രണ്ട് പേർക്കായി തിരച്ചിൽ

July 21, 2024 0 By Editor

മലപ്പുറം: ചങ്ങരംകുളം മുതുകാട് മൂന്നു പേർ കായലിൽ വീണു. അപകടത്തിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റു രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുന്നു. ചിയ്യാനൂര്‍ സ്വദേശി സച്ചിന്‍ (23), കല്ലുര്‍മ്മ സ്വദേശി ആഷിക് (23) എന്നിവർക്കായാണ് തിരച്ചിൽ നടത്തുന്നത്.

കായലിൽ വീണ ചിയ്യാനൂര്‍ സ്വദേശി പ്രസാദ് എന്നയാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. തോണി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.