മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം, യുവാവ് കിണറ്റിലേക്ക് ചാടി; ഫയർ ഫോയ്സെത്തി രക്ഷപ്പെടുത്തി

കോഴിക്കോട്: കാരശ്ശേരി മലാംകുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് വിവരം.

കിണറ്റിൽ ചാടിയ യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തലക്കുൾപ്പടെ പരുക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story