ശക്തമായ മഴ: ട്രാക്കില്‍ വെള്ളക്കെട്ട്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകള്‍ ഭാഗീകമായും പൂര്‍ണമായും റദ്ദാക്കി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ട്രാക്കില്‍ വെള്ളം കയറിയതാണ് ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചത്.

ശക്തമായ മഴയെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

ട്രെയിന്‍ നമ്പര്‍ 06445 ഗുരുവായൂര്‍ - തൃശൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06446 തൃശൂര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06497 ഷൊര്‍ണൂര്‍ - തൃശൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06495 തൃശൂര്‍ - ഷൊര്‍ണൂര്‍ എക്‌സ്പ്രസ് എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍.

ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂര്‍ വരെ മാത്രം. ട്രെയിന്‍ നമ്പര്‍ 16791 തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ അവസാനിപ്പിക്കും. ട്രെയിന്‍ നമ്പര്‍ 16302 തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് ചാലക്കുടി വരെ മാത്രം.

ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ്, 16308 കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്സ്പ്രസ്, 16649 മംഗളൂരു സെന്‍ട്രല്‍ - കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നിവ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.

16326 കോട്ടയം-നിലമ്പൂര്‍ റോഡ് എക്സ്പ്രസ് അങ്കമാലിയില്‍ അവസാനിക്കും, 12075 കോഴിക്കോട്-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. 16650 കന്യാകുമാരി - മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16325 നിലമ്പൂര്‍ റോഡ് - കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16301 ഷൊര്‍ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് ഷൊര്‍ണൂരിന് പകരം ചാലക്കുടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ - കണ്ണൂര്‍ ആലപ്പുഴയ്ക്ക് പകരം ഷൊര്‍ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്് പാലക്കാടിന് പകരം ആലുവയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story